മഹാമാരിക്കാലത്തിന്റെ ഒരാണ്ട്, സർക്കാർ ചെയ്തത് എന്തെല്ലാം? പ്രതിരോധത്തിന്റെ നാൾവഴികളിലൂടെ

0
75

ലോകം ഒരു മഹാമാരിയിൽ അകപ്പെട്ട് ശവപ്പറമ്പായി മാറിയപ്പോഴും കേരളം ഉലയാതെ പിടിച്ചു നിന്നു. ലോകരാജ്യങ്ങളിൽ ഒട്ടാകെ കുഞ്ഞുങ്ങൾ മുതൽ പ്രായമാവർ വരെ, ദരിദ്രൻ മുതൽ ധനികൻ വരെ വ്യത്യാസങ്ങളില്ലാതെ രോഗത്തിന്റെ കുത്തൊഴുക്കിൽ ആശകൾ നശിച്ച് ഭരണകൂടങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട് നിരാശരായപ്പോഴും കേരളത്തിലെ ജനങ്ങൾ ജാഗ്രതയോടെയും സുരക്ഷിതമായും വീടുകളിൽ കഴിഞ്ഞു.

ഭയമില്ല ജാഗ്രതയാണ് വേണ്ടതെന്ന് പറയാൻ, വൈറസിന്റെ വ്യാപനത്തെ മാസ്‌കിട്ടും സാനിറ്റിസ് ചെയ്തും കോട്ട കെട്ടി പ്രതിരോധിക്കാൻ ഈ നാട്ടിൽ ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ഉള്ളതായിരുന്നു മലയാളിയുടെ ധൈര്യം.

കോവിഡിനെ നേരിടാൻ ഇരുപതിനായിരം കോടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ലോകത്തിന് തന്നെ മാതൃകയായ കേരളം. അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും കോവിഡ് ചികിത്സക്ക് പണം ഈടാക്കിയപ്പോൾ സൗജന്യമായി ടെസ്റ്റിംഗും, ചികിത്സയും നൽകിയ കേരളം.

രോഗബാധിതർക്കായി ഫസ്റ്റ് ലൈൻ ട്രീത്മെന്റ്റ് സെന്ററുകൾ ഒരുക്കിയ കേരളം. ക്വാറന്റൈനെ ഫലപ്രദമായി നടപ്പിലാക്കാൻ നാട്ടിലെ ആശാ വർക്കർമാരെ വരെ ഉൾക്കൊളിച്ചു ചിട്ടയായ പ്രവർത്തനം കാഴ്ച വെച്ച കേരളം. ഓരോ മേഖലയിലെയും അവസാനത്തെ മനുഷ്യന്റെ ആശങ്കയ്ക്കും ആശ്വാസമേകിയ ആ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്ന് റീവൈൻഡ് ചെയ്യാം.

കോവിഡ് രോഗബാധ പ്രതിരോധിക്കാൻ ടെസ്റ്റ് ചെയ്യുക എന്നതായിരുന്നു ലോകാരോഗ്യ സംഘടനാ തന്നെ നിർദേശിച്ച പ്രതിവിധി. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇതിനായി പ്രത്യേക സ്വാബ് ടെസ്റ്റിംഗ് സെന്ററുകൾ സജ്ജീകരിച്ച് പൂർണമായും സൗജന്യമായി ടെസ്റ്റിംഗ് നടത്തി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശിച്ച മാനദണ്ഡങ്ങൾക്ക് ഒരു പടി മുകളിൽ വരെ ടെസ്റ്റ് നിരക്ക് ഉയർത്താൻ കേരളത്തിന് കഴിഞ്ഞു. ഒരു പൈസ ഈടാക്കാതെയായിരുന്നു ടെസ്റ്റിംഗ്. അതിപ്പോഴും തുടരുന്നു.

ലോക്കഡോൺ അക്ഷരാർത്ഥത്തിൽ സ്ഥാപനമായിരുന്നു. എന്നാൽ അതിൽ പകച്ച് നിൽക്കുകയല്ല സർക്കാർ ചെയ്തത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ൨൦൦൦൦ കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കോവിഡിനെ നേരിടാൻ മാത്രമായാണ് നടപ്പാക്കിയത്. ആയിരത്തി മുന്നൂറ്റി ഇരുപത് കോടി രൂപ ക്ഷേമ പെൻഷനുകൾക്ക് മാറ്റി വെച്ചായിരുന്നു ഈ പ്രഖ്യാപനം എന്നത് എടുത്ത് പറയേണ്ടതാണ്.

ക്ഷേമ പെൻഷൻ ലഭിക്കാത്ത കുടുംബങ്ങൾക്ക് മാസം ആയിരം രൂപ നല്കാൻ 100 കോടി രൂപ ഈ കോവിഡ്വ കാലത്താണ്ക വകയിരുത്തിയത്. സർക്കാർ പലിശ നൽകി കൊണ്ട് കുടുംബശ്രീ വഴി തൊഴിൽ സംരംഭങ്ങൾക്ക് ൨൦൦൦൦ രൂപ വരെ പ്രത്യേക ലോൺ അനുവദിച്ചു. പൊതു ആരോഗ്യ മേഖലയ്ക്ക് 500 കോടി രൂപയാണ് സർക്കാർ കോവിഡിനെ നേരിടാൻ മാത്രം ചിലവഴിക്കുന്നത്.

ഫസ്റ്റ് ലൈൻ ട്രീത്മെന്റ്റ് സെന്ററുകൾ, പ്രത്യേക കോവിഡ് ആശുപത്രികൾ, ടെസ്റ്റിംഗ് ഉപകരണങ്ങൾ തുടങ്ങി എല്ലാ സന്നാഹങ്ങളും ഒരുക്കാൻ അതിലൂടെ സാധിച്ചു. രോഗബാധ ഉണ്ടായാൽ മരണസാധ്യത കൂടുതലായി കാണുന്നത് വൃദ്ധരിലാണ് എന്നാൽ ഈ ചരിത്രവും കേരളം മാറ്റി മറിച്ചു. തൊണ്ണൂറാം നൂറും വയസുള്ള രോഗികൾ അസുഖം ഭേദപ്പെട്ട് നിറഞ്ഞ ചിരിയുമായി ആശുപത്രി വിടുന്ന ദൃശ്യങ്ങൾ ലോകത്തെ തന്നെ അമ്പരപ്പിച്ചു.

സംസ്ഥാനത്ത് ആരും പട്ടിണികിടക്കരുത് എന്ന് സർക്കാരിന് നിര്ബന്ധമുണ്ടായിരുന്നു അതുകൊണ്ട് തന്നെ കോവിഡ് ബാധിച്ചവർക്കും, നിരീക്ഷണത്തിലുള്ളവർക്കും സൗജന്യമായി ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു. സ്കൂൾ കുട്ടികൾക്ക് അതാത് സ്‌കൂളുകൾ വഴി ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

റേഷൻ കടകൾ വഴി എല്ലാ കാർഡുടമകൾക്കും വ്യത്യാസങ്ങളില്ലാതെ മാസാമാസം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത് ഇപ്പോഴും തുടർന്ന്. നിത്യജീവിതം തള്ളി നീക്കാൻ പെടാപാട് പെട്ടിരുന്ന സാധാരണക്കാരന്റെ വിശപ്പ് ഈ കോവിഡ് കാലത്തും സർക്കാരിന്റെ പ്രഥമ പരിഗണനയിൽ ഉണ്ടായിരുന്നു.

വീടുകളിൽ അടുക്കളത്തോട്ടങ്ങൾ നിർമിച്ച് പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് നീങ്ങാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോൾ ജനങ്ങൾ ആവേശത്തോടെ അതേറ്റെടുത്തു. വീടുകൾ ഉത്പാദന കേന്ദ്രങ്ങളായി മാറി. വിദ്യാഭ്യാസം നിലച്ചു പോകുമെന്ന് കരുതി ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഓൺലൈൻ ക്ലാസുകൾ നടത്തി പൊതു വിദ്യാഭ്യാസ മേഖലയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകി.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി വി കാലും ,മൊബൈൽ ഫോണുകളും ലാപ് ടോപുകളും നല്കാൻ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും കൈകോർത്തു. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച ആളുകൾക്ക് ഫയർ ഫോഴ്സ്, പോലീസ് എന്നിവയെ ഏകോപിപ്പിച്ച് മരുന്നുകൾ എത്തിച്ചു നല്കാൻ സർക്കാരിന് കഴിഞ്ഞു. ജയിലുകളിൽ നിന്നുൾപ്പെടെ കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള മാസ്കുകളും സാനിറ്റിസറുകളും നിർമിച്ച് വിതരണം ചെയ്തു.

ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്ക് സൗജന്യമായി പുസ്തകമെത്തിക്കാൻ പ്രസാധകരുമായി സർക്കാർ ധാരണയുണ്ടാക്കി. സൗജന്യമായി പുസ്തകങ്ങൾ എത്തിച്ചു.വീടുകളിലുൾപ്പടെ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഓൺലൈൻ കൗൺസിലിങ് സംവിധാനം ഒരുക്കി.വീടുകളിൽ തുടരുന്നതിനാൽ ഇന്റർനെറ്റ് ഉപയോഗം കൂടും എന്ന് മനസിലാക്കി ബാൻഡ് വിഡ്ത് കൂടാനും സർക്കാർ സേവനദാതാക്കളോടെ ആവശ്യപ്പെട്ടു.

ലോക്ക് ഡൌൺ വരുത്തിയ തൊഴിൽ നഷ്ടത്തെ നേരിടാൻ സംരംഭ മേഖലയിൽ കൃത്യമായ ഇടപെടൽ നടത്തി. സർക്കാർ പലിശയടക്കുന്ന രീതിയിൽ കുടുംബശ്രീ വഴി 20000 രൂപ വരെ ലോൺ നല്കാൻ അനുമതി നൽകി.

1449 കോടി കാർഷിക മേഖലയ്ക്ക്,2,078 കോടി ഫിഷറീസിന്,215 കോടി ക്ഷീര കർഷക മേഖലക്ക്, 115 കോടി മൃഗസംരക്ഷണ പദ്ധതികൾക്ക്,വ്യവസായ ഭദ്രത പദ്ധതിയിലുൾപ്പെടുത്തി 3,434 കോടി ചെറുകിട വ്യവസായ മേഖലക്ക് എന്നിങ്ങനെ എല്ലാ മേഖലയിലും സർക്കാർ സാമ്പത്തിക സഹായപദ്ധതികൾ നടപ്പിലാക്കിയത് ഈ കോവിഡ് കാലഘട്ടത്തിലാണ്.

ഇത് കൂടാതെ ഐ ടി പാർക്കുകളിലെയും വ്യവസായപാർക്കുകളിലെയും കമ്പനികളുടെ വാടക ഇളവ്, ജല വൈദ്യുത ബില്ലുകൾ അടയ്ക്കുന്നതിന് പിഴയില്ലാതെ കാലാവധി നീട്ടി നൽകിയതും സ്കൂൾ കോളേജ് ഫീസുകൾ ഇളവ് ചെയ്തതും ഫീസ് കെട്ടാൻ സമയം നീട്ടി നൽകിയതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ വേറെയുമുണ്ട്.

കോവിഡ് ബാധയിലേറ്റവുമധികം വലഞ്ഞത് പ്രവാസികളാണ്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് കഴിഞ്ഞിരുന്ന മലയാളികളെ തിരികെയെത്തിക്കാനും അവര്ക് ചികിത്സക്കും തൊഴിൽ സഹായത്തിനുമായി കാര്യക്ഷമമായി ഇടപെടാൻ സർക്കാരിന് കഴിഞ്ഞു നോർക്ക വഴി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്ക് സംസ്ഥാനത്തും, 14 രാജ്യങ്ങളിലും ആരംഭിച്ചു.

ഇതുവഴി അതാത് രാജ്യത്ത് നിന്നും നാട്ടിലേക്കെത്തുന്ന പ്രവാസികളുടെ രെജിസ്ട്രേഷൻ നടത്താനും, അവരെ കൃത്യമായി ക്വാറന്റൈൻ ചെയ്യാനും , ചികിത്സ ഉറപ്പാക്കാനും കഴിഞ്ഞു. നാട്ടിലെത്തിയ തൊഴിൽ നഷ്ടപെട്ട പ്രവാസികൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക വഴി ഡ്രീം കേരളം പദ്ധതിക്ക് തുടക്കമിട്ടു ഇത് കൂടാതെ വിദേശത്തുള്ളവർക്ക് ഓൺലൈൻ സഹായങ്ങൾക്കായി ക്വിക്ക് ഡോക്ടർ ഡോക്ടർ ഓൺ കാൾ എന്നിവയും സംഘടിപ്പിച്ചു.

നാടറിഞ്ഞ് ഒപ്പം നിന്ന് ഒരു രൂപ ഈടാക്കാതെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇങ്ങനെ വിലയിരുത്താം. മഹാമറിക്കാലത്ത് മനുഷ്യജീവന് പിടിച്ചു നിർത്താൻ ജീവിതങ്ങൾ തകരാതിരിക്കാൻ ഒരു സർക്കാർ നടത്തുന്ന ഇടപെടലാണിത്. അന്താരാഷ്ട്ര ബഹുമതികൾ കൊണ്ടും ഈ നാടിൻറെ മനസാക്ഷി കൊണ്ടും അഗീകരിക്കപ്പെട്ടത്.

രാഷ്ട്രീയ പാപ്പരത്തം ബാധിച്ച് ഇടതുപക്ഷ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലും വായിക്കാതെ ചിലർ കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ടാൽ തന്നെ ഈ സർക്കാർ കോവിഡിനെ എത്രമാത്രം ഫലപ്രദമായി പ്രതിരോധിച്ച് എന്ന് മനസിലാക്കാം.

മറ്റിടങ്ങളിൽ പറയുന്നത് പോലെയല്ല മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത് സൗജന്യമായിട്ടാണ് എന്ന് പറയുമ്പോൾ ബഹുമാനപ്പെട്ട പ്രതിപക്ഷമേ നിങ്ങൾക്കും അറിയാം പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് ഈ നാട് ഭരിക്കുന്നതെന്ന്. അത് ജനങ്ങളും മനസിലാക്കുന്നുണ്ട്.