ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു ഉഗ്രശേഷിയുള്ളത്. പിഇടിഎൻ (പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ്) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തി.
അൽഖ്വയ്ദ ഉൾപ്പടെയുള്ള ഭീകരസംഘടനകൾ ഉപയോഗിച്ചിട്ടുള്ള സ്‌ഫോടക വസ്തുവാണിത്. സംഭവത്തിൽ ഐഎസ്, അൽഖ്വയ്ദ ബന്ധവും അന്വേഷിക്കുന്നുണ്ട്.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. ഒൻപത് വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു.സ്‌ഫോടനത്തെ തുടർന്ന് ഇറാൻ പൗരന്മാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ഡൽഹിയിൽ താമസിക്കുന്ന ഇറാൻ പൗരന്മാരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.