ത്രിപുരയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍

0
90

ത്രിപുരയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച നിലയില്‍. കൃപ രഞ്ജന്‍ ചക്മയാണ് കൊല്ലപ്പെട്ടത്. 37 വയസ്സായിരുന്നു. ദലായ് ജില്ലയിലെ ജലചന്ദ്ര കര്‍ബരിപര പ്രദേശത്തെ വീട്ടിലാണ് ചക്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടോണമസ് ജില്ല കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ആരോപിച്ചു.