Sunday
11 October 2026
23.8 C
Kerala
HomeKeralaകൊച്ചിയിൽ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 20 കാറുകൾ കത്തിനശിച്ചു

കൊച്ചിയിൽ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 20 കാറുകൾ കത്തിനശിച്ചു

കൊച്ചിയിൽ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 20 കാറുകൾ കത്തിനശിച്ചു. കണ്ടെയ്‌നര്‍ റോഡിലെ കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. കടയിലേക്ക് തീ പടര്‍ന്നാണ് 20 കാറുകള്‍ കത്തി നശിച്ചത്. കണ്ടെയ്‌നര്‍ റോഡ് സി​ഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.

ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. വർക്ക് ഷോപ്പിന് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോമറിന് തീപിടിച്ചിരുന്നു. ട്രാൻസ്ഫോമറിൽ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

Most Popular

Recent Comments