Wednesday
10 June 2026
23.7 C
Kerala
HomeKeralaവിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ടനിലയിൽ

കോഴിക്കോട് തൊട്ടിൽപ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഒരാൾ മാത്രമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ ഉടൻ പിടികൂടുമെന്ന് തൊട്ടിൽപ്പാലം പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നും സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.

ഇന്നലെ രാവിലെയാണ് വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഒരു വീട്ടിലുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു തുടർന്ന് ആ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ് മോചിപ്പിക്കുകയായിരുന്നു. വീട്ടിനികത്തുനിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തു.

ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലാക്കി വൈദ്യപരിശോധന നടത്തി. അതിലാണ് പീഡനവിവരം പുറത്തുവന്നത്.

RELATED ARTICLES

Most Popular

Recent Comments