Sunday
11 October 2026
26.8 C
Kerala
HomeCelebrity Newsരാഹുൽഗാന്ധിയെ കെട്ടാം പക്ഷെ സർനെയിം ചോപ്ര തന്നെ: ഷെര്‍ലിന്‍ ചോപ്ര

രാഹുൽഗാന്ധിയെ കെട്ടാം പക്ഷെ സർനെയിം ചോപ്ര തന്നെ: ഷെര്‍ലിന്‍ ചോപ്ര

എം.പി സ്ഥാനം തിരികെ ലഭിച്ച ശേഷം രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റിലും പുറത്തും വന്‍ സ്വീകരണമായിരുന്നു. അണികളില്‍ ആവേശവും വര്‍ധിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ പതിവുപോലെ രാഹുലിന്റെ വിവാഹക്കാര്യവും ചർച്ചയാവുകയാണ്. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയോട് രാഹുലിനെ വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകന്‍ ചോദിക്കുന്നതും അതിന് ഇവര്‍ നല്‍കിയിരിക്കുന്ന മറുപടിയും ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പൗരഷ്പുര്‍–2 എന്ന വെബ്സീരിസിന്റെ പ്രൊമോഷനെത്തിയപ്പോഴാണ് നടിയോട് ആരാധകന്റെ ചോദ്യം. രാഹുലിനെ വിവാഹം കഴിക്കാന്‍ ഒരുക്കമാണെന്ന് പറഞ്ഞ ഷെര്‍ലിന്‍ ഒരു നിബന്ധന വച്ചു. വിവാഹശേഷം തന്റെ പേര് മാറ്റില്ല. ഷെര്‍ലിന്‍ എന്ന പേരിനൊപ്പം രാഹുല്‍ എന്നോ ഗാന്ധിയെന്നോ ചേര്‍ക്കില്ല. ചോപ്ര എന്നുതന്നെ തുടരും. അത് മാറ്റാന്‍ താന്‍ തയ്യാറാകില്ലെന്നാണ് നടി നല്‍കിയ മറുപടി.

RELATED ARTICLES

Most Popular

Recent Comments