Thursday
18 December 2025
24.8 C
Kerala
HomeKeralaപതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവാണ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. സ്വീറ്റി ദൃശ്യങ്ങൾ പകർത്തി.

ഇൻസ്റ്റ​ഗ്രാം വഴിയാണ് ദൃശ്യങ്ങൾ വിറ്റത്. പണം നൽകിയവർക്ക് ഇൻസ്റ്റ​ഗ്രാം വഴി ദൃശ്യങ്ങൾ നൽകുകയായിരുന്നു. 500 മുതൽ 1500 രൂപ വരെ ഈടാക്കിയാണ് ഇവര്‍ പീഡന ദൃശ്യങ്ങള്‍ വിറ്റത്.  ട്യൂഷന്‍ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ വാങ്ങിയവരെ കുറിച്ചുെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments