Saturday
8 August 2026
26.2 C
Kerala
HomeKeralaതിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

തിതിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ അജേഷ്, ഇൻസമാം എന്നീ എസ് ഐമാരെയാണ് കുത്തി പരുക്കേൽപ്പിച്ചത്.

ജാങ്കോ കുമാർ എന്ന ഗുണ്ടയാണ് ഒളിയിടം വളഞ്ഞ പൊലീസുകാരെ ആക്രമിച്ചത്. കൂടാതെ പൊലീസ് ജീപ്പിന് ഇയാൾ പടക്കവും എറിഞ്ഞു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ചൊവ്വാഴ്ച ഇയാൾ ഒരു ഹോട്ടൽ ഉടമയെ ആക്രമിച്ചിരുന്നു. പരുക്കേറ്റ ഹോട്ടൽ ഉടമ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

RELATED ARTICLES

Most Popular

Recent Comments