Sunday
11 January 2026
24.8 C
Kerala
HomeKeralaജ്യൂസില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച തോട്ടര ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു

ജ്യൂസില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച തോട്ടര ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു

ജ്യൂസില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച തോട്ടര ഹയര്‍ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു.കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ ശിവശങ്കരൻ, ശാന്ത ദമ്പതികളുടെ മകള്‍ ശ്രുതിയാണ് (18) മരിച്ചത്. പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. വിഷം കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അംബേദ്കര്‍ കോളനിയിലെ തലയാനി വീട്ടില്‍ സനുഷ (17) ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.വെള്ളിയാഴ്ച രാത്രിയാണ് ബന്ധുക്കളായ വിദ്യാര്‍ഥിനികള്‍ വിഷം കഴിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരെയും ശനിയാഴ്ച രാവിലെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സനുഷ അപകടനില തരണം ചെയ്തിട്ടില്ല. ശ്രുതിയുടെ മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

RELATED ARTICLES

Most Popular

Recent Comments