സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

0
164

ബംഗാൾ ഉൾക്കടലിൽ നാളെത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തെക്കൻ ഒഡിഷക്കും, തെക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മൂന്ന് ചക്രവാത ചുഴികൾ നിലനിൽക്കുന്നു. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടാൻ സാധ്യത.

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.