അപകടത്തിൽ വേർപെട്ടുപോയ 12 വയസുകാരന്റെ തല തുന്നിച്ചേർത്ത് ഡോക്ടർമാർ

0
167

“അത്ഭുതം” ഇസ്രായേലിലെ ഡോക്ടർമാർ 12വയസുകാരന് പുതുജീവിതം നൽകി. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാർ ഇടിച്ച് തല വേർപെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവിതം നൽകിയത്. സൈക്കിളോടിക്കവേയാണ് സുലൈമാൻ ഹസൻ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂർണമായും നട്ടെല്ലിന്റെ ടോപ് വെർട്ടിബ്രയിൽ നിന്നും വേർപെട്ടുപോയത്.

50ശതമാനം മാത്രം രക്ഷപ്പെടാൻ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു.ബൈലാറ്ററൽ അറ്റ്ലാന്റോ ഒക്കിപ്പിറ്റൽ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിനു ശേഷം ഹസാദാ മെഡിക്കൽ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ന്യൂറോളജിക്കൽ പ്രശ്നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കൽ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടർ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവനേകിയത്.കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയും തുടർചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ ഡോക്ടർമാർ പുറത്തുവിട്ടിരുന്നില്ല.