Wednesday
29 July 2026
24.4 C
Kerala
HomeIndiaമണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തി അക്രമികള്‍

മണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തി അക്രമികള്‍

മണിപ്പൂരില്‍ സ്‌കൂളിന് മുന്നില്‍ സ്ത്രീയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ക്വാക്കീഥേല്‍ പ്രദേശത്തെ സ്‌കൂളിന് സമീപത്തുവെച്ചാണ് ആയുധധാരികളായ അക്രമികള്‍ സ്ത്രീയെ വെടിവെച്ചത്. സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷം സ്‌കൂളുകള്‍ തുറന്ന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം.

രാവിലെ എട്ട് മണിക്ക് ശിശു നികേതന്‍ സ്‌കൂളിന് സമീപമാണ് യുവതി വെടിയേറ്റ് മരിച്ചത്. യുവതിക്ക് 50 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു. സ്ത്രീയുടെ പേര് വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇവര്‍ സോ-കുക്കി സമുദായത്തില്‍ പെട്ടയാളാണെന്ന് ചുരാചന്ദ്പൂര്‍ ആസ്ഥാനമായുള്ള ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം പറഞ്ഞു. മരിച്ചത് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ലാംഫെല്‍ ഏരിയയിലെ പള്ളിയുടെ സ്ഥലത്ത് താമസിച്ചിരുന്ന ഡോംഗൈച്ചിംഗ് എന്ന സ്ത്രീയാണെന്ന് ട്രൈബല്‍ ലീഡേഴ്സ് ഫോറം തിരിച്ചറിഞ്ഞു.

സംഭവത്തെ ശക്തമായി അപലപിച്ച ലീഡേഴ്സ് ഫോറം, ഭൂരിപക്ഷ സമുദായത്തിന്റെ വംശഹത്യയില്‍ നിന്ന് സ്ത്രീകളും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്നവരും പോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് പറഞ്ഞു. യുവതിയുടെ മൃതദേഹം ഇംഫാലിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments