കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ വച്ച് മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു. മണിക്കൂറുകളോളം കൊലവിളി നടത്തിയതിനുശേഷം ആണ് ഈ ദാരുണമായ കൊ ലപാതകം മകൻ നടത്തിയത്. തലയ്ക്ക് അടിച്ചാണ് അമ്മയെ യുവാവ് കൊലപ്പെടുത്തിയത് എന്നാണ് സൂചന. തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ആളുകൾ ഇയാളെ ഈ കൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്.
ഫ്ലാറ്റിന്റെ വാതിലടച്ച് വച് കൊലവിളി അമ്മയ്ക്ക് നേരെ കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. തുടർന്ന് അടുത്തുള്ളവർ വിവരം അറിയിച്ച് പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്.
ഇന്നലെ വൈകിട്ട് മുതൽ ഒരു കൊറിയറുമായും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മിൽ തർക്കം നടക്കുന്നുണ്ട് എന്നാണ് സമീപത്തുള്ളവർ പറയുന്നത്. ഇതിനെ ചൊല്ലി ഇന്ന് ഉച്ചയ്ക്കും ഇരുവരും തമ്മിൽ തർക്കിച്ചിരുന്നു. ഈ വിവരം പോലീസിനെ വിളിച്ച് അറിയിച്ചില്ലെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് സമീപത്ത് താമസിക്കുന്ന അടക്കം ഉള്ള ആളുകളുടെ ആക്ഷേപം.
ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവിൽ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
