Sunday
11 October 2026
30.8 C
Kerala
HomeKeralaതപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ

തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ

തപാലാപ്പീസിലേക്ക് വന്ന കത്തുകൾ മാസങ്ങളായി കൈമാറാതെ വീട്ടിൽ സൂക്ഷിച്ച് പോസ്റ്റ്മാൻ. പാലക്കാട്‌ ആയിലൂർ പയ്യാങ്കോട് ആണ് സംഭവം. പറയംപള്ളി സ്വദേശിക്ക് പിഎസ് സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൂന്ന് മാസത്തോളമായി മേൽവിലാസക്കാർക്ക് പോസ്റ്റ്മാൻ കത്തുകൾ കൈമാറിയില്ല.

വായ്പ്പാകുടിശിക കത്തുകൾ, എടിഎം കാർഡുകൾ, ബാങ്ക് ചെക്ക് പോസ്റ്റുകൾ, ആധാർ കാർഡുകൾ, ആനുകാലികങ്ങൾ എന്നിവയാണ് ഇയാൾ സൂക്ഷിച്ചുവെച്ചത്.

സബ് ഓഫീസിൽ ചാക്കിലാക്കിയും വീട്ടിൽ സഞ്ചികളിലാക്കിയും തപാലുകൾ കണ്ടെത്തി. പോസ്റ്റ്മാൻ കണ്ടമുത്തനെ ജോലിയിൽ നിന്ന് മാറ്റി.

RELATED ARTICLES

Most Popular

Recent Comments