മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു

0
33

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. നാല് തവണ നിയമസഭയിൽ അംഗമായിരുന്നു.

1980ൽ വണ്ടൂരിൽ നിന്നായിരുന്നു ആദ്യമായ് നിയമസഭയിൽ എത്തിയത്. പിന്നീട്, 1987ൽ ​ചേ​ല​ക്ക​ര​യി​ൽ​ നി​ന്നും 1996, 2001 വ​ർ​ഷ​ങ്ങ​ളി​ൽ ഞാ​റക്ക​ലി​ൽ​ നി​ന്നും നിയമസഭയിലേക്ക് വി​ജ​യി​ച്ചു.

ഖാ​ദി ആ​ൻ​ഡ്​​ വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മീ​ഷ​ൻ അംഗം, ദക്ഷിണ റെ​യി​ൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അംഗം, കെ പി സി ​സി നി​ർ​വാ​ഹ​ക​സ​മി​തി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.