Thursday
1 January 2026
26.8 C
Kerala
HomeIndiaവിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍

വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചു; എബിവിപി നേതാവ് അറസ്റ്റില്‍

വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചു എന്ന കേസില്‍ എബിവിപി നേതാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് പോലീസിന്റെ പിടിയിലായത്. എന്‍എസ്‌യു നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതീകിനെ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനികളുടെ വീഡിയോയും ചിത്രങ്ങളും എടുത്ത ശേഷം പ്രതീക് ഗൗഡ അവരെ ഉപദ്രവിച്ചുവെന്നും പരാതി ഉയരുന്നുണ്ട്. അശ്ലീല വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ പതിവാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ പൊലീസ് വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്, സംഭവത്തില്‍ വിശദീകരണവുമായി എബിവിപി നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. പ്രതീകിനെ കഴിഞ്ഞ ജനുവരി മുതല്‍ സംഘടനാ ചുമതലകളില്‍ നിന്ന് മാറ്റിയിട്ടുണ്ടെന്നും. പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരുന്നതെന്നും എബിവിപി വ്യക്തമാക്കി.

അതേസമയം മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ ഡോക്ടറും കൂട്ടാളിയും പോലീസിന്റെ പിടിയിൽ. ഷൊയ്ബ്, ഇർഫാൻ സയിദ് എന്നിവരാണ് രോ​ഗിയായ യുവതിയോട് ലൈം​ഗികാതിക്രമം നടത്തിയ കേസിൽ അറസ്ററിലാകുന്നത്. യുവതിയുടെ ഭർത്താവാണ് പ്രതികളെ പിടികൂടിയത്.

പരിശോധനയ്ക്കു വേണ്ടി ഡോക്ടറുടെ മുറിയിലേക്ക് പോയ ഭാര്യ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്നുണ്ടായ സംശയത്തിൽ ഭർത്താവ് അന്വേഷിച്ച് പരിശോധന മുറിയിലേക്ക് കടന്നപ്പോഴാണ് അതിക്രമം കണ്ടെത്തുന്നത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ആശുപത്രിയിൽ നിന്നും ബഹളം ഉണ്ടാക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവത്തിൽ ആശുപത്രി ഉടമയടക്കം മൂന്ന് പേർക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ആശുപത്രി ഉടമ ഒളിവിലാണ്.

RELATED ARTICLES

Most Popular

Recent Comments