Sunday
11 October 2026
31.8 C
Kerala
HomeIndiaസ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞ് ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം

ഹണിമൂൺ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾക്ക് ദാരുണാന്ത്യം. ബാലിയില്‍ വെച്ചായിരുന്നു സംഭവം. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവ ദമ്പതികളാണ് ബാലിയില്‍ ഫോട്ടോഷൂട്ടിനിടെ മരിച്ചത്. ഡോക്ടര്‍മാരായ ലോകേശ്വരന്‍, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്.

വാട്ടര്‍ സ്പോര്‍ട്സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.

ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്‍റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്. ഇതിനായി കേന്ദ്രത്തിന്‍റേയും തമിഴ്നാട് സര്‍ക്കാരിന്‍റേയും സഹായം വീട്ടുകാര്‍ തേടിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments