Thursday
11 June 2026
30 C
Kerala
HomeKeralaവനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 50 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 50 പരാതികള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മിഷന്‍ തിരുവനന്തപുരം ജില്ലാ സിറ്റിങ്ങില്‍ 50 പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടി. രണ്ട് പരാതികളിൽ പരാതിക്കാർക്ക് കൗൺസലിങ് നൽകാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി.കുഞ്ഞായിഷ എന്നിവർ പരാതികള്‍ കേട്ടു.

RELATED ARTICLES

Most Popular

Recent Comments