Tuesday
30 December 2025
25.8 C
Kerala
HomeIndiaഗാർഹിക പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഗാർഹിക പീഡനം സഹിക്ക വയ്യാതെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഗാർഹിക പീഡനം സഹിക്ക വയ്യാതെ സഹോദരങ്ങലെ കൂട്ടുപിടിച്ചു ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോള്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. യുവതി സഹോദരങ്ങളുടെ അറസ്റ്റ് തടയുകയും ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിക്കുകയുമായിരുന്നു.

സംഭവം നടന്നത് ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിയിലാണ്. യുവതി ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന പരാതിയുമായി ഏപ്രിൽ 30 ന് ഗോവിന്ദ്പുർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്നും കണ്ടെത്തി. ഇതിനു പിന്നാലെ ഫത്തേപുരില്‍ നിന്നും ഷക്കീലിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഷക്കീലിന്റെ ഭാര്യാസഹോദരനെ സംശയിച്ച പോലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തിയെന്ന് പോലീസിന് വ്യക്തമാക്കുകയായിരുന്നു.

പോലീസ് പറയുന്നതനുസരിച്ച് ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതിയായിരുന്നുവെന്നാണ്. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസെത്തിയപ്പോള്‍ നടന്ന അതിഗംഭീര രംഗങ്ങള്‍ക്കൊടുവില്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments