സിംബാബ്‌വെയോട് പ്രതികാരം വീട്ടി ഇന്ത്യ; സിംബാബ്‌വെ തോൽപ്പിച്ചത് 100 റൺസിന്

0
117

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ച സിംബാബ്‌വെയോട് പ്രതികാരം വീട്ടിയിരിക്കുകയാണ് ഇന്ത്യ. ശനിയാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറിൽ 134 റൺസിന് പുറത്തായി. ക്രീസിൽ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശർമയാണ് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (2) രണ്ടാം ഓവറിൽ തന്നെ മടങ്ങി. മുസറബാനിക്കായിരുന്നു വിക്കറ്റ്. പിന്നീട് മൂന്നാം വിക്കറ്റിൽ അഭിഷേക് – റുതുരാജ് സഖ്യം 137 റൺസ് കൂട്ടിചേർത്തു. തുടക്കത്തിൽ അഭിഷേക് താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ട്രാക്കിലായി.

ഇടങ്കയ്യൻ ബാറ്ററുടെ ഒരു ക്യാച്ചും സിംബാബ്വെ ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു. തുടർച്ചയായി മൂന്ന് സിക്സുകൾ നേടിയാണ് അഭിഷേക് സെഞ്ചുറി പൂർത്തിയാക്കിയത്. 47 പന്തുകൾ മാത്രം നേരിട്ട താരം എട്ട് സിക്സും ഏഴ് ഫോറും നേടി. 14-ാം ഓവറിലെ അവസാന പന്തിലാണ് 23കാരൻ മടങ്ങുന്നത്.