കൊല്ലത്ത് ഭാര്യയെ തീ കൊളുത്തിയശേഷം ഭർത്താവ് കിണറ്റിൽ ചാടിമരിച്ചു

കാരണം വ്യക്തമല്ല, പൊലീസ് അന്വേഷണം തുടങ്ങി.

0
254
കൊല്ലപ്പെട്ട നാദിറ.

കൊല്ലം: പാരിപ്പള്ളിയില്‍ ഭാര്യയെ തീ കൊളുത്തികൊന്നശേഷം ഭര്‍ത്താവ് കിണറ്റിൽ ചാടിമരിച്ചു. കര്‍ണാടക കുടക് സ്വദേശി നാദിറ(40)യാണ് കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി.

പാരിപ്പള്ളിയിൽ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നാദിറയെ തീ കൊളുത്തിയശേഷം റഹീം സമീപത്തെ കിണറ്റിൽ കഴുത്തറത്ത് ചാടുകയായിരുന്നു. രണ്ടുപേരും മരിച്ചു. നാവായിക്കുളത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. സംശയരോഗമാണ് കൊലപാതകത്തിലേക്കും തുടർന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം അടുത്താണ് ജയില്‍മോചിതനായത്. ഇയാൾഅതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കല്‍ പൊലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്.

പട്ടാപ്പകൽ നാദിറ ജോലിക്കെത്തിയ ഉടനെയായിരുന്നു സംഭവം. റഹീമിന്റെ മൃതദേഹം ഫയഫോഴ്സെത്തിയാണ് പുറത്തെടുത്തത്.

 

 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ; ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

English Summary: Kollam; Police starts Investigation.