സ്വർണ വില കുറഞ്ഞു; പുതിയ നിരക്ക് അറിയാം

വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

0
677

കൊച്ചി: സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് ചെറിയ ആശ്വാസം. റെക്കോർഡ് വർദ്ധനവിലേക്ക് നീങ്ങുകയായിരുന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഒരു പവന് 120 രൂപയുടെ കുറവാണ് സംഭവിച്ചത്. അമേരിക്കൻ സ്വർണ വിപണിയിലെ നില പരിശോധിക്കുമ്പോൾ വരും ദിവസങ്ങളിൽ സ്വർണവില ഉയരാനാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 44120 രൂപയാണ്. കഴിഞ്ഞ ദിവസം 44240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില തിങ്കളാഴ്ചത്തേതാണ്. ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് 44320 രൂപയായിരുന്നു. ഇതും കടന്ന് സ്വർണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.