iQOO നിയോ 7 ഫോണുകൾ ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും

0
43

iQOO നിയോ സീരീസിലെ ഏറ്റവും പുതിയ ഫോണായ iQOO നിയോ 7 ഫോണുകൾ ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഈ ഫോണുകൾ ഒക്ടോബർ 20 ന് ചൈനയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. iQOO നിയോ 6 ഫോണുകളുടെ പിന്ഗാമികളായി ആണ് iQOO നിയോ 7 ഫോണുകൾ എത്തുന്നത്. മീഡിയടെക് ഡൈമൻസിറ്റി 9000+ ചിപ്‌സെറ്റാണ് ഫോണിന്റെ പ്രധാന ആകർഷണം. iQOO നിയോ 6 ഫോണുകൾ ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നിയോ 6 ഫോണുകളുടെ അപ്ഡേറ്റഡ് വേർഷനായിരിക്കും iQOO നിയോ 7 ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഫോൺ എപ്പോൾ ഇന്ത്യയിൽ എത്തുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

iQOO നിയോ 7 ഫോണുകൾ iQOO 10 ഫോണുകൾക്ക് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. iQOO നിയോ 7 ഫോണുകൾക്ക് 6.78 ഇഞ്ച് പഞ്ച്ഹോൾ അമോലെഡ് ഡിസ്പ്ലേ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന് 1080 x 2400 പിക്‌സൽസ് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഫോണിന് 120 hz റിഫ്രഷ് റേറ്റും, ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഉണ്ടായിരിക്കും.

ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഐഎസ് സപ്പോർട്ടോട് കൂടിയ 50 മെഗാപിക്സൽ മെയിൻ ലെൻസ്, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 2x ഒപ്റ്റിക്കൽ സൂമോടു കൂടിയ 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമാണ് ഫോണിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ പ്രോസസ്സർ മീഡിയടെക് ഡൈമെൻസിറ്റി 9000+ SoC ആയിരിക്കും. 12 ജിബി റാം 512 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 4,700mAh ബാറ്ററിയും 120 വാട്ട്സ് ഫാസ്റ്റ് ചാർജിങ് ടെക്‌നോളജിയും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം iQoo യുടെ ഏറ്റവും പുതിയ ഫോണായ iQOO 9T 5G ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തിയിരുന്നു. ഫോണിന്റെ പ്രധാന ആകർഷണങ്ങൾ അതിന്റെ പ്രൊസസ്സറും, ക്യാമറകളുമാണ്. കൂടാതെ വളരെ മികച്ച സ്റ്റോറേജ് സൗകര്യമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഗ്രാഫിക്സ് മെച്ചപ്പെടുത്താനായി iQoo യുടെ വി1 പ്ലസ് ചിപ്പ്‌സ്റ്റോട് കൂടിയാണ് എത്തുന്നത്. ആകെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിലും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോൺ എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 49,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 54,999 രൂപയുമാണ്.