കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്

0
28

കണ്ണൂർ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ്. താണയിൽ പോപ്പുലർ ഫ്രണ്ട് ഓഫീസിന് സമീപത്തുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സൂപ്പർമാർക്കറ്റിലും റെയ്ഡ് നടന്നു. ഇവിടെനിന്ന് ലാപ്ടോപ്പും മൊബൈൽഫോണും പിടിച്ചെടുത്തു.

മട്ടന്നൂർ, പാലോട്ട് പള്ളി, ചക്കരകല്ല്, നടുവനാട് തുടങ്ങിയ ഇടങ്ങളിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. കഴിഞ്ഞദിവസം ഹർത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങൾ ജില്ലയിൽ അരങ്ങേറിയിരുന്നു. ഇതിനു പുറകിൽ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.

പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം ലഭിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സു ഉൾപ്പെടെയുള്ള വിഷയങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നത്. ഇതിൻറെ ഭാഗമായാണ് കണ്ണൂർ ജില്ലയിൽ വ്യാപക റെയിഡ് നടത്തിയത്.

കണ്ണൂരിൽ 33 കേസുകളാണ് ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ പേർ അറസ്റ്റിലായി. പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് അടിച്ചുതകർത്ത കേസിൽ മൂന്നു PFI പ്രവർത്തകരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പാറപ്പുറം കാരോത്തുകുടി അനസ് വല്ലം റയോൺ പുരം വടക്കേക്കുടി ഷിയാസ്, വല്ലം റയോൺപുരം മലയക്കുടി ഷംസുദീൻ എന്നിവരാണ് പിടിയിലായത്. ‌

കോഴിക്കോട് നല്ലളത്ത് കെ എസ് ആർ ടി സി ബസ് കല്ലെറിഞ്ഞ് തകർത്ത കേസിൽ അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതീം, അബ്ദുൾ ജാഫർ എന്നിവരെ നല്ലളം പൊലിസ് അറസ്റ്റു ചെയ്തു.