ചൈനീസ് പ്രസിഡൻറ് ഷിജിൻപിങ്ങിനെ വീട്ടു തടങ്കലിൽ ആക്കിയതായി അഭ്യൂഹങ്ങൾ

0
54

ചൈനീസ് പ്രസിഡൻറ് ഷിജിൻപിങ്ങിനെ വീട്ടു തടങ്കലിൽ ആക്കിയതായി അഭ്യൂഹങ്ങൾ. മുൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ചൈനീസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസങ്ങൾ.ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) മേധാവി സ്ഥാനത്ത് നിന്ന് ഷിയെ നീക്കിയെന്നും ചൈനയുടെ തലസ്ഥാനമായ ബീജിംഗ് നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ബീജിംഗ് 6000-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതേസമയം ചൈനീസ് പ്രസിഡൻറിന് സുഖമാണോ എന്നാണ് പോസ്റ്റുകൾക്ക് താഴെ ട്വിറ്റർ ഉപയോക്താക്കൾ ചോദിക്കുന്നത്.അതേസമയം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോ മറ്റ് മാധ്യമങ്ങളോ ഇത് സംബന്ധിച്ച് യാതൊരു സ്ഥിരീകരണങ്ങളും നൽകിയിട്ടില്ല.

അതേസമയം സൈനീക വാഹനങ്ങൾ ബെയ്ജിങ്ങ് ലക്ഷ്യമാക്കി നീങ്ങുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതൊരു സാധാരണ സംഭവമല്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വ്യാപകമായി വിമാനങ്ങൾ റദ്ദാക്കിയതെല്ലാം ഇതിൻറെ ഭാഗമാണെന്നും സൂചനകളുണ്ട്.

2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്.