ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കും; 2023ൽ തേജസ്വി യാദവ് മുഖ്യമന്ത്രി

0
95

ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ ജെഡിയു – ആർജെഡിപാർട്ടികൾ തമ്മിൽ ധാരയായതായി റിപ്പോർട്ട്. ഇത് പ്രകാരം 2023 വരെ നിതീഷ് കുമാറും, അതിനു ശേഷം തേജസ്വി യാദവ് മുഖ്യമന്ത്രിയാകും. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

ബിഹാറിൽ മഹാസഖ്യത്തിന്റെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് 2 മണിക്കാണ്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 35 പേർ മന്ത്രിമാരാകും എന്നാണ് സൂചന. ജെഡിയു, ആർജെഡി പാർട്ടികൾക്ക് 14 വീതം മന്ത്രിമാരുണ്ടാകും.

സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകില്ല. ആര്‍.ജെ.ഡിക്ക് നല്‍കും. നിലവിലെ സ്പീക്കർക്കെതിരെ ആർജെഡി അവിശ്വാസ പ്രമേയം കൊണ്ടുവരും. ബിജെപി പ്രതിനിധി വിജയ് കുമാർ സിൻഹയാണ് നിലവിലെ സ്പീക്കർ.