വിനാശകരമായ മഴയുണ്ടാക്കുന്ന ചുഴലിക്കാറ്റിനെക്കുറിച്ചും ന്യുനമർദ്ദത്തെ കുറിച്ചും അറിയാം

0
60

ഭൂമിയിലെ ഏറ്റവും വിനാശകാരികളായ കാറ്റുകളാണ് ചുഴലിക്കാറ്റുകൾ. ഭൂമിയുടെ ഉഷ്ണമേഖലാ പ്രദേശത്ത് ( ട്രോപ്പിക്കൽ റീജിയൻ) അല്ലങ്കിൽഭൂമധ്യരേഖാ പ്രദേശത്തിൻ്റെ ഇരുഭാഗത്തുമുള്ള പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് . ഭൂമിയിൽ താപവിതരണം എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല . ഭൂമധ്യരേഖാ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് . അതുകൊണ്ടുതന്നെ സൂര്യപ്രകാശംവൻതോതിൽ സമുദ്രം ആഗിരണം ചെയ്യുന്നു .ഇവിടെയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ അല്ലങ്കിൽ താപനിലയിലെ വ്യത്യാസങ്ങളാണ്ന്യൂ നമർദ്ദങ്ങൾക്ക് കാരണം .അതായത് ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ചുകൊണ്ട് ഒരു ന്യൂനമർദ്ദ കേന്ദ്രത്തിനു ചുറ്റും ചുഴറ്റി നിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടമാണ ചുഴലിക്കാറ്റ് .

ദക്ഷിണ പസഫിക്കിലും ഇന്ത്യൻമഹാസമുദ്രത്തിലും ഉണ്ടാകുന്ന ചുഴലിക്കാറ്റുകളെ Cyclone എന്നും വടക്കൻ അറ്റ്ലാൻ്റിക് , മധ്യ- നോർത്ത് പസഫിക് , വടക്ക് – കിഴക്കൻ പസഫിക് സമുദ്രങ്ങളിലും ഉണ്ടാകുന്ന ചുഴലിക്കാറ്റുകളെ Hurricane എന്നും വടക്ക് – പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങളിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകളെ Typhoon എന്നും വിളിക്കുന്നു . ഏകദേശം 110 km/h സ്പീഡിന് മുകളിലേക്കുയരുന്ന കാറ്റുകളെ കാറ്റിൻ്റെ വേഗതക്കനുസരിച്ച് 1 , 2 , 3 , 4 , 5 എന്നിങ്ങനെ തരംതിരിക്കാം ചുഴലിക്കാറ്റുകൾക്ക് 100 മുതൽ 2000 km വരെ വ്യാസമുണ്ടാകാം .

ന്യൂനമർദ്ദം എന്ന വാക്കിൽത്തന്നെ മർദ്ദം കുറയുക എന്നാണ് .സമുദ്ര പ്രദേശങ്ങൾ നല്ലപോലെ ചൂട് പിടിക്കുകയും തത്ഫലമായി ചുറ്റുപാടുമുള്ള വായു വികസിച്ച് മുകളിലേക്കയരുകയും ചെയ്യുന്നു .സമുദ്രോപരിതലത്തിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള ചൂട് വായു മുകളിലേക്കുയരുമ്പോൾ അവിടെ ഒരു മർദ്ദക്കുറവ് അനുഭവപ്പെടുന്നു .

എന്താണ് മർദ്ദം? നമുക്കറിയാം , ഭൂമിയുടെ ഗുരുത്വാകർഷണം മൂലം അന്തരീക്ഷവായുവെല്ലാം ഭൂമി ആകർഷിച്ച് നിർത്തിയിരിക്കുന്നതിൻ്റെ ഫലമായി ഒരു വലിയ ബലം ( presure ) അന്തരീക്ഷവായു ഭൂമിയിലേക്ക് ചെലുത്തുന്നുണ്ട് . അന്തരീക്ഷമർദ്ദത്തിലുള്ള വ്യതിയാനം ചൂട് മൂലവുമുണ്ടാകാം . സൂര്യപ്രകാശത്തിൻ്റെ കൃത്യമായ വിതരണം മൂലം സമുദ്രോപരിതലം ചൂട് പിടിക്കുകയും , അവിടെയുള്ള വായു മറ്റ് വായുവിനെ അപേക്ഷിച്ച് വികസിച്ച് സാന്ദ്രത കുറഞ്ഞ് ഈർപ്പമുള്ള വായുവായി മുകളിലേക്ക് പോകാനാരംഭിക്കുമ്പോൾ അത്രയും ഭാഗത്ത് ഒരു മർദ്ദത്തിൻ്റെ കുറവുണ്ടാവുന്നു .അല്ലങ്കിൽ അവിടെ ഒരു ന്യൂനമർദ്ദമുണ്ടാവുന്നു .ഇങ്ങനെ മർദ്ദം കുറയുന്ന ഭാഗത്തേക്ക് ഇത്രത്തോളം ചൂട് പിടിക്കാത്ത മറ്റ് പ്രദേശങ്ങളിൽ നിന്നോ കരഭാഗങ്ങളിൽ നിന്നോ , പോളാർ റീജിയണിൽ നിന്നോ വരുന്ന മർദ്ദം കുറഞ്ഞ തണുത്ത കാറ്റുകൾ ഈ മർദ്ദം കുറഞ്ഞ പ്രദേശത്തേക്ക് വന്നതിനുശേഷം അവിടെയുള്ള ചൂടിൻ്റെ സ്വാധീനത്തിൽ അവയിലും സാന്ദ്രത കുറഞ്ഞ് ഈർപ്പമുണ്ടായി മുകളിലേക്കുയരുന്നു .

ഭൂമിയുടെ ട്രോപ്പോസ്ഫിയർ ഉയരം കൂടുംതോറും തണുത്ത് വരുന്ന ഒരു ഘടനയാണുള്ളത് . ഇങ്ങനെ ചൂട് കൂടിമുകളിലേക്കുയരുന്ന ഈർപ്പമുള്ള വായു പിന്നീട് തണുത്ത് വലിയ മേഘങ്ങളായി മാറുന്നു .അതായത് ഒരു തെർമ്മൽ എൻജിൻപ്പോലെ , തണുത്ത വായു വരുന്നു , ചൂട് പിടിച്ച് മുകളിലേക്കുയരുന്നു , ചൂട് പുറത്ത് വിടുന്നു , മേഘങ്ങൾ രൂപീകരിക്കുന്നു .ഇങ്ങനെ സമുദ്രനിരപ്പിനോട് ചേർന്ന വായു ചൂട് പിടിച്ച് ഈർപ്പമുള്ള വായുവായി ഉയരുന്നതോടെ ഇതിനു താഴെയുള്ള വായുവിൻ്റെ അളവ് കുറയുന്നു . അതായത് ചൂടുള്ള വായു മുകളിലേക്ക് ഉയരുന്നതോടെ താഴെ കുറഞ്ഞ മർദ്ദമുള്ള ഒരു സ്ഥലം രൂപപ്പെടുന്നു അഥവാ ന്യൂനമർദ്ദം രൂപപ്പെടുന്നു .അത്തരത്തിൽ ഒരു പ്രത്യേക സ്ഥലത്ത് മർദ്ദം കുറയുകയും മറ്റ് പ്രദേശങ്ങളിൽ നിന്നും മർദ്ദം കൂടിയ വായുവരുകയും ചെയ്യുമ്പോൾ ഇതിൻ്റെ സെൻ്റർ ഭാഗത്ത് ഒരു കണ്ണ് രൂപം കൊള്ളുന്നു . ഇവിടെ എപ്പോഴും ശാന്തമായിരിക്കും . ഈ ഭാഗത്തിനെ Eye ball എന്നു പറയുന്നു .

ഇത് സ്പൈറൽ രൂപത്തിലേക്ക് മാറുന്നതിനുള്ള പ്രധാന കാരണം ഭൂമിയുടെ കറക്കമാണ്. ഭൂമിയുടെ കറക്കം കാറ്റുകളെ സ്വാധീനിക്കുന്നു. ഭൂമി പടിഞ്ഞാറ് നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതുകൊണ്ടുതന്നെ വടക്കൻ അർദ്ധഗോളത്തിലും തെക്കൻ അർദ്ധഗോളത്തിലും വ്യത്യസ്തങ്ങളായ ഫലങ്ങളാണുണ്ടാക്കുന്നത്. തെക്കൻ അർദ്ധഗോളത്തിൽ clockwise ദിശയിലും വടക്കൻ അർദ്ധഗോളത്തിൽ anti – clockwise ദിശയിലും വീശുന്ന കാറ്റ് വൃത്താകൃതിയിൽ സഞ്ചരിക്കുന്നതിനെയാണ് ചുഴലിക്കാറ്റ് എന്നു വിളിക്കുന്നത് .ഇത് പ്രധാനമായും ഭൂമിയുടെ കൊറിയോലിസ് പ്രഭാവം മൂലമാണ് സംഭവിക്കുന്നത് .

ഭൗമോപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാ വ്യതിയാനത്തിനു കാരണമാകുന്ന ബലമാണ് കൊറിയോലിസ് ബലം .കാറ്റിൻ്റെ ദിശയെ നിയന്ത്രിക്കുന്ന ഈ അദൃശ്യ ബലം കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഗസ്റ്റേവ് ഡി കൊറിയോലിസ് ആണ് . ഇത് ധ്രുവങ്ങളിൽ ശക്തവും ഭൂമധ്യരേഖയിൽ സീറോയുമാണ് .ഈ ബലം ഉത്തരാർദ്ധ ഗോളത്തിൽ സഞ്ചരിക്കുന്ന ഏതൊരു വസ്തുവിനേയും വലത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ ഇടത്തേക്കും ചലിപ്പിക്കുന്നു . ഇത്തരത്തിൽ ചുഴലിക്കാറ്റുകൾ രൂപപ്പെട്ടുകഴിഞ്ഞാൽ ഇത് പതിയെ ചലിക്കാനാരംഭിക്കുകയും ക്രമേണ കാറ്റിൻ്റെ വേഗം കൂടിക്കൂടി വരുകയും കരഭാഗത്തേക്ക് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു . കരയിലെത്തുമ്പോഴേക്കും ചൂട് വായു ഉണ്ടാകാത്തതുകൊണ്ട് ഇതിൻ്റെ ശക്തി ക്ഷയിക്കുകയും ചെയ്യുന്നു .ഇങ്ങനെയാണ് കരയിലെത്തുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും കൊടുങ്കാറ്റുകൾ ശക്തി പ്രാപിക്കാത്തത് കൊടുങ്കാറ്റുകൾക്ക് 1000 Km വലുപ്പവും പത്ത് കിലോമീറ്ററോളം ഉയരവുമൊക്കെ ഉണ്ടാകാറുണ്ട്