കോവിഡ് വ്യാപനം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല, ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണം

0
36

സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണം.
സ്കൂളുകൾ പൂർണമായും ഓൺലൈനിൽ ആകും. 10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും. വെള്ളിയാഴ്ച സ്കൂളുകൾ അടയ്ക്കും. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജനുവരി 23, 30 (ഞായറാഴ്ച) ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. അവശ്യ യാത്രക്കാരെയും സർവിസുകളും മാത്രമേ ഞായറാഴ്ച അനുവദിക്കൂ. പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.

ജില്ലകളിൽ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മാളുകളും വ്യാപാര സ്ഥാപനങ്ങളും സ്വയം നിയന്ത്രിക്കണം.

രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ സോണുകളായി തിരിക്കും. അതേസമയം, സമ്പൂർണ ലോക്ഡൗണും രാത്രികാല കർഫ്യൂവും ഉണ്ടാകില്ല.