വായ്പ അപേക്ഷ നിരസിച്ചു,  കര്‍ണാടകയില്‍ കനറ ബാങ്കിന് തീയിട്ട് യുവാവ്

0
16

വായ്പ അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടു. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഹെഡുഗോണ്ട കാനറ ബാങ്കിന്റെ ശാഖക്കാണ് യുവാവ് തീയിട്ടത്. സംഭവത്തിൽ റട്ടിഹള്ളിയിലെ ഹസരത്‌സബ് മുല്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലോണിന് വേണ്ടി ബാങ്കിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ ചില രേഖകളുടെ വെരിഫിക്കേഷന് ശേഷം അപേക്ഷ ബാങ്ക് നിരസിച്ചു. ഇതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിലെത്തുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് ഓഫീസിനുള്ളിലേക്ക് പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു.