‘ചന്ദ്രിക’യിലെ കള്ളപ്പണ ഇടപാട്: പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ഡി ചോദ്യം ചെയ്യുന്നു

0
11

‘ചന്ദ്രിക’യിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി. വൈകിട്ട് നാലു മണിയോടെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നത്. ആദ്യതവണ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. കൊച്ചിയിലെ ഓഫീസില്‍ വച്ചാണ് ഇ ഡിയുടെ ചോദ്യം ചെയ്യൽ.
ഇന്ന് വീണ്ടും സാവകാശം തേടിയിരുന്നുവെങ്കിലും ഹാജരാകാതിരുന്നാൽ പ്രശ്നമായേക്കുമെന്ന ആശങ്കയിൽ തീരുമാനം മാറ്റുകയായിരുന്നു. ലീഗ് മുഖപത്രം ചന്ദ്രിക വഴി പത്തുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കേസ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിനും മകനുമെതിരെ രണ്ട് തവണയായി ഇ ഡിക്ക് മുന്നില്‍ കെ ടി ജലീല്‍ എംഎല്‍എ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ സയ്യിദ് മുഈനലി തങ്ങളെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം , ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലിയെ വെള്ളിയാഴ്ച തെളിവ് നല്‍കാനും വിളിപ്പിച്ചിട്ടുണ്ട്.