ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി രക്തം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്നും തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും മമത ആരോപിച്ചു. ബിജെപിയെ തോല്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും മമത തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഭവാനിപൂരില്‍ പറഞ്ഞു. സെപ്റ്റംബര്‍ 10 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും മമത അറിയിച്ചു.
Recent Comments