Monday
25 September 2023
28.8 C
Kerala
HomeKeralaസാമൂഹികമാധ്യമങ്ങള്‍ വഴി ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം ; മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സാമൂഹികമാധ്യമങ്ങള്‍ വഴി ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം ; മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ടെലഗ്രാം, ഹൂപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎ സംഘമാണ് ദില്ലിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശി മൊഹമ്മദ് ആമീന്‍ എന്ന അബു യാഹിയ, കണ്ണൂരില്‍ നിന്നുള്ള മുഷബ് അന്‍വര്‍, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

RELATED ARTICLES

Most Popular

Recent Comments