അസമില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് അപകടം. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. അസമിലെ ജോര്‍ഹത്തിലാണ് സംഭവം. വൈകുന്നേരം നാലരയോടെ യാത്രക്കാരുമായി പോകുകയായിരുന്ന രണ്ടു ഫെറി ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് ബോട്ടുകളില്‍ നൂറിലെറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് അസമിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.