Monday
25 September 2023
28.8 C
Kerala
HomeIndiaനീറ്റ് പരീക്ഷ നീട്ടണം; ആവശ്യം തള്ളി സുപ്രീംകോടതി

നീറ്റ് പരീക്ഷ നീട്ടണം; ആവശ്യം തള്ളി സുപ്രീംകോടതി

 

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച്‌ മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

RELATED ARTICLES

Most Popular

Recent Comments