കണ്ടെയ്‌നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് നാല് വിദ്യാർഥികൾ അടക്കം അഞ്ച് പേർ മരിച്ചു

0
35

 

ഇന്റർവ്യൂവിനായി പോകുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി നാല് വിദ്യാർഥികൾ അടക്കം അഞ്ച് പേർ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയപാതയിൽ പെരുങ്കളത്തൂരിലാണ് അപകടം. തിരുച്ചിറപ്പള്ളി സ്വദേശി അജയ് (21), പുതുക്കോട്ട സ്വദേശി രാഹുല്‍ (20), ചെന്നൈ സ്വദേശി അരവിന്ദ് ശങ്കര്‍ (21), സേലം മേട്ടൂര്‍ സ്വദേശികളായ രാജ് ഗണേഷ് (21), നവീൻ (21) എന്നിവരാണ് മരിച്ചത്. ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ഈവര്‍ഷം എന്‍ജിനിയറിങ് പാസായ വിദ്യാര്‍ഥികളാണ് നാലുപേരുമെന്ന് പൊലീസ് പറഞ്ഞു. നവീനായിരുന്നു കാർ ഓടിച്ചിരുന്നത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിർത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം കോളേജിൽ നിന്നും സട്ടിഫിക്കറ്റ് വാങ്ങി കൂട്ടുകാരുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ച്‌ മൃതദേഹങ്ങള്‍ പുറത്തെടുത്തത്‌. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അമിതവേഗമാണ് അപകടത്തിന് കരണമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.