മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍

0
28

മൂന്നാഴ്ച മുമ്പ് ഇടുക്കി പണിക്കന്‍കുടിയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി വലിയപറമ്പിൽ സിന്ധു(45)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്‌. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേല്‍ ബിനോയിയുടെ അടുക്കളയില്‍ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.