ലൈംഗികാതിക്രമം: ആർഎസ്എസുകാരൻ അറസ്റ്റില്‍

0
25

 

പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ആർഎസ്എസുകാരൻ അറസ്റ്റില്‍. കണ്ണൂര്‍ വടക്കേ പൊയിലൂരിലെ വി പി വിഷ്ണുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. ഇയാൾക്കെതിരെ പോക്സോയും ചുമത്തി. തൃപ്പങ്ങോട്ടൂരില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെയാണ് നിരന്തരമായി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയായിരുന്നു വിഷ്ണു. ഫോൺ വഴിയും നേരിട്ടും ശല്യപ്പെടുത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണിൽ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി വാഴമലക്കടുത്ത് വെച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും കൂടാതെ അതിനു ശേഷം ജൂണ്‍ 10ന് രാത്രി പൊയിലൂര്‍ മടപ്പുരക്ക് അടുത്ത് വെച്ചും ലൈംഗികാതിക്രമം നടത്തിയെന്നും കാട്ടി പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഒരിക്കൽ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും ചെയ്തു.