പുതിയ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു

0
58

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.