തിരൂരിൽ രണ്ടുകോടിയുടെ കഞ്ചാവ് പിടികൂടി; മൂന്ന്‌ പേർ പിടിയിൽ

0
19

 

തിരൂരിൽ വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയോളം വിലവരുന്ന വൻ കഞ്ചാവ് ശേഖരം തിരൂർ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം പാലത്തിന് സമീപം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂർ സ്വദേശി ബിനീത്‌ എന്നിവരാണ് പിടിയിലായത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ലോറിയിലെ രഹസ്യ അറയിൽ നൂറിലേറെ പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.