ഫോട്ടോ എടുക്കാനായി പാമ്പിനെ കഴുത്തിൽ ചുറ്റി; അഞ്ചു വയസുകാരിയുടെ മുഖത്തു കടിച്ചു – വീഡിയോ വൈറൽ

0
117

അപകടകാരികളായ ജീവികളെ കുട്ടികളുടെ അടുത്തുകൊണ്ടുപോകുമ്പോൾ സൂക്ഷിക്കണം. ചെറിയൊരു അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും.

അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റഷ്യയിലെ ഒരു പെറ്റിങ്ങ് സൂവില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

വിക്ടോറിയ എന്ന് പേരുള്ള കുട്ടിയുടെ കഴുത്തില്‍ മൃഗശാലയിലെ ഒരു പാമ്പ് കടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടി പാമ്പിനെ ചുറ്റിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് മുഖത്ത് കടിയേറ്റത്. ഇവിടെ വളര്‍ത്തുന്ന മൃഗങ്ങളെ സന്ദര്‍ശകരുമായി അടുത്തിടപഴകാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഇതാദ്യമായിട്ടാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിഷമില്ലാത്ത ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെങ്കിലും ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പാമ്പിന്റെ അടുത്ത് എത്തുന്നതിന് മുന്‍പ് കുട്ടി ചിക്കന്‍ കഴിച്ചിരുന്നു. കഴുത്തിലിട്ട സമയത്ത് ഭക്ഷണത്തിന്റെ മണം ലഭിച്ചതിനാലാവണം പാമ്പ് കുട്ടിയുടെ മുഖത്ത് കടിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്.