അമേരിക്കന്‍ സൈനിക ഹെലികോപ്​റ്റര്‍ എം.എച്ച്‌​ 60എസ്​ കടലില്‍ തകര്‍ന്നുവീണു

0
10

വാഷിങ്​ടണ്‍: അമേരിക്കന്‍ സൈനിക ഹെലികോപ്​റ്റര്‍ എം.എച്ച്‌​ 60എസ്​ കടലില്‍ തകര്‍ന്നുവീണ്​ അതിലുണ്ടായിരുന്നവരെ കാണാതായി. യു.എസ്​.എസ്​ അബ്രഹാം ലിങ്കണ്‍ വിമാന വാഹിനി കപ്പലില്‍നിന്ന്​ പറയുന്നയര്‍ന്ന ഉടനാണ്​ കടലില്‍ പതിച്ചത്​. സാന്‍ ഡീഗോയില്‍നിന്ന്​ 60 നോട്ടിക്കല്‍ മൈല്‍ അകലെയാണ്​ അപകട സ്​ഥലം. വൈമാനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്​. ഒരാളെ രക്ഷ​പ്പെടുത്തിയതായി സ്​ഥിരീകരിച്ചിട്ടുണ്ട്​. പരമാവധി നാലു പേര്‍ യാത്ര ചെയ്യാറുള്ള എം.എച്ച്‌​ 60എസില്‍ ഈ സമയംഎത്ര പേര്‍ ഉണ്ടായിരുന്നുവെന്ന്​ വ്യക്​തമല്ല.