വിദ്യാർഥിയിൽ നിന്ന്‌ 2000 രൂപ പിഴ ഈടാക്കിയ പൊലീസുക്കാരന് സസ്പെൻഷൻ

0
49

ശ്രീകാര്യത്ത് ബലിയിടാൻ പോയ വിദ്യാർഥിയിൽ നിന്ന്‌ 2000 രൂപ പിഴ ഈടാക്കിയ പൊലീസിനെതിരെ നടപടി. ശ്രീകാര്യം സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അരുൺ ശശിയെ ആണ് സസ്പെൻഡ് ചെയ്തത്. പിഴയായി രണ്ടായിരം രൂപ വാങ്ങിയശേഷം അഞ്ഞൂറ് രൂപയുടെ രസീത് നൽകിയതിനാണ് നടപടി.

ഇന്നലെ ബലിതർപ്പണത്തിന് അമ്മക്കൊപ്പം പോയ നവീനെ പൊലീസ് തടഞ്ഞ്‌ പിഴ ഈടാക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ്‌ പിഴ ഈടാക്കിയത്‌.