മുസ്ലിം ലീഗിൽ അധികാരം ഉപയോഗിച്ച്‌ അഴിമതിപ്പണം വിനിയോഗിച്ചതിലെ തർക്കം: എ വിജയരാഘവൻ

0
17

മുസ്ലിം ലീഗിൽ അധികാരം ഉപയോഗിച്ച്‌ അഴിമതി നടത്തിയുണ്ടാക്കിയ പണം വിനിയോഗിച്ചതിലെ തർക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഉയർന്നുവന്ന പ്രശ്‌നങ്ങൾ വലിയ ആഘാതമാണ്‌ ആ പാർടിയിലുണ്ടാക്കാൻ പോകുന്നത്‌. ലീഗ്‌ നേതൃത്വത്തിന്‌ വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല.

വലിയ തകർച്ചയിലേക്ക്‌ ലീഗ്‌ പോകും. ഇനിയും കുറേ കാര്യങ്ങൾ പുറത്തുവരും. മുസ്ലിം ലീഗ്‌ പാവപ്പെട്ട മുസ്ലിങ്ങളുടെയോ മതന്യൂനപക്ഷ വിഭാഗങ്ങളുടെയോ പ്രശ്‌നം ചർച്ച ചെയ്യുന്ന പാർടിയല്ല.

പാണക്കാട്‌ തങ്ങളെ, കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചോ എന്നത്‌ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകും. ശരിയായ അഭിപ്രായ പ്രകടനം അപ്പോൾ നടത്താൻ കഴിയുമെന്നും വിജയരാഘവൻ മാധ്യമങ്ങളോട്‌ പറഞ്ഞു.