കുഞ്ഞാലിക്കുട്ടി പെട്ടു, ചന്ദ്രികയിലെ പ്രശ്​നങ്ങള്‍ തീര്‍ക്കാന്‍ മോയിൻ അലിക്ക് ചുമതല നല്‍കി, ഹൈദരലി തങ്ങളുടെ കത്ത്​ പുറത്ത്​

0
9

ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​നും മുസ്​ലിം യൂ​ത്ത്​​ ലീ​ഗ്​ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ പാ​ണ​ക്കാ​ട്​ മോയിൻ അലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ക്ക്​ ച​​ന്ദ്രികയിലെ പ്രശ്​നങ്ങള്‍ തീര്‍ക്കാനുള്ള ചുമതല നല്‍കിയുള്ള ഹൈദരലി തങ്ങളുടെ കത്ത്​ പുറത്ത്​. 2021 മാര്‍ച്ച്‌​ അഞ്ചിനാണ്​ ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയില്‍ മോയിൻ അലിക്ക് കത്തെഴുതിയത്​. ചന്ദ്രികയിലെ ഫിനാന്‍സ്​ മാനേജര്‍ സമീറടക്കമുള്ളവരുമായി സംസാരിച്ച്‌​ പ്രശ്​നങ്ങള്‍ തീര്‍ക്കണമെന്നും കത്തിലുണ്ട്​. ഹൈദരലി തങ്ങളുടെ നിര്‍ദേശം അടങ്ങിയ കത്ത് ഡോ.കെ ടി ജലീലാണ് പുറത്തുവിട്ടത്.

കള്ളപ്പണ ഇടപാടിലും സാമ്പത്തിക ക്രമക്കേടിലും പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്കെതിരെ മോയിൻ അലി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ ചന്ദ്രികയുടെ കാര്യം പറയാന്‍ മോയിൻ അലിക്ക് അര്‍ഹതയില്ലെന്നാണ് കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ വാദിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മാര്‍ച്ച് അഞ്ചാം തിയതി ഹൈദരലി തങ്ങളുടെ ലെറ്റര്‍ പാഡില്‍ ഇറങ്ങിയ കത്ത് പുറത്തുവന്നിരിക്കുന്നത്.

മുസ്​ലിം ​ലീ​ഗ്​ അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ളെ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റി​നു മു​ന്നി​ല്‍ വ​രു​ത്തി​യ​തി​​ന്​ ആ​സ്​​പ​ദ​മാ​യ കാ​ര്യ​ങ്ങ​ളു​ടെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം പി കെ കുഞ്ഞാലിക്കുട്ടിക്കാണെന്ന് മോയിൻ അലി ആരോപിച്ചിരുന്നു. ചന്ദ്രികയിലെ പ്രശ്​നങ്ങള്‍ തീര്‍ക്കാന്‍ മോയിൻ അലിക്ക് ചുമതല നല്‍കിയതോടെയാണ്​ ഇവിടത്തെ പ്രശ്​നങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയതെന്നാണ്​ വിവരം​. ഇക്കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കവെ റാഫി പുതിയകടവ്​ എന്നയാള്‍ മുഈനലിക്കെതിരെ അസഭ്യവര്‍ഷം നടത്തിയിരുന്നു. ചന്ദ്രികയുടെ കാര്യത്തില്‍ മോയിൻ അലിക്ക് ഇടപെടാന്‍ എന്താണ്​ അധികാരമെന്നുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ്​ ഇപ്പോള്‍ പുറത്തുവന്ന കത്ത്​.

മോയിൻ അലിക്കെതിരെ ലീഗുകാർ കൊലവിളി ഉയർത്തിയ സാഹചര്യത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്നവർക്കും ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.