അസം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസടുത്ത് മിസോറാം

0
33

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ.വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

തിങ്കളാഴ്ച അസം-മിസോറാം പൊലീസുകാര്‍ തമ്മില്‍ നടന്ന വെടിവെപ്പില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് അസം മുഖ്യമന്ത്രിക്കെതിരെ മിസോറാം പൊലീസ് കേസെടുത്തിരിക്കുന്നത്.

അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് അസം പൊലീസ് സമൻസ് അയച്ചു. എംപിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമൻസ് നൽകിയത്.

അസമുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമിലെ കൊലാസിബ് ജില്ലയുടെ പരിധിയില്‍ വരുന്ന വൈറംഗ്‌ട്ടേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.