ഒ​ളി​മ്പി​ക്സ് : പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ സ്പെ​യി​നി​നെ തകർത്ത് ഇന്ത്യ

0
18

ഒ​ളി​മ്പി​ക്സ് പു​രു​ഷ വി​ഭാ​ഗം ഹോ​ക്കി​യി​ൽ സ്പെ​യി​നി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾക്ക് ത​ക​ർ​ത്ത് ഇ​ന്ത്യ. രു​പീ​ന്ദ​ർ​പാ​ൽ സിം​ഗ് ര​ണ്ടും സി​മ​റ​ൻ​ജീ​ത് സിം​ഗ് ഒ​രു ഗോ​ളും നേ​ടി. മ​ല​യാ​ളി ഗോ​ൾ കീ​പ്പ​ർ പി.​ആ​ർ.​ശ്രീ​ജേ​ഷി​ൻറെ പ്ര​ക​ട​ന​വും ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​യോ​ട് ഒ​ന്നി​നെ​തി​രേ ഏ​ഴ് ഗോ​ളു​ക​ൾ​ക്ക് തോ​റ്റ ഇ​ന്ത്യ ഇ​ന്ന് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്. ജ​യ​ത്തോ​ടെ ആ​റ് പോ​യി​ൻറു​മാ​യി പൂ​ൾ എ​യി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. ഒ​ൻ​പ​ത് പോ​യി​ൻറു​മാ​യി ഓ​സ്ട്രേ​ലി​യ​യാ​ണ് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​ത്.

വ്യാ​ഴാ​ഴ്ച അ​ർ​ജ​ൻറീ​ന​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം. പൂ​ൾ എ, ​ബി ഗ്രൂ​പ്പു​ക​ളി​ൽ ആ​ദ്യ നാ​ല് സ്ഥാ​ന​ത്ത് എ​ത്തു​ന്ന​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.