മോദിജി വാക്സിൻ നൽകുന്നില്ല താളം തെറ്റി കോവിഡ് പ്രതിരോധം

0
33

രാജ്യത്തെ ജനങ്ങൾക്ക് മതിയായ അളവിൽ വാക്സിൻ വിതരണം ചെയ്യാതെ കൊല്ലാകൊല ചെയ്യുകയാണ് മോഡി സർക്കാർ. ഓരോ സംസ്ഥാനങ്ങൾക്കും ആവശ്യമായ അളവിൽ വാക്സിൻ നൽകാൻ മോഡി സർക്കാരിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. മിക്ക സംസ്ഥാനങ്ങളിലും വാക്സിൻ ലഭിക്കാതെ വന്നതോടെ വാക്സിനേഷൻ നടപടികളും മന്ദഗതിയിലാണ്.വാക്സിൻ ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിട്ടും വാക്സിൻ നല്കാൻ കഴിയുന്നില്ല. മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഒഡിഷ, തെലങ്കാന, കർണാടകം, ഡൽഹി, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ പലയിടത്തും വാക്‌സിനേഷൻ കേന്ദ്രങ്ങൾ അടച്ചിട്ടു.