ജമ്മു-കശ്മീരിൽ വീരമൃത്യു വരിച്ച സുബേദാർ ശ്രീജിത്തിന് അന്ത്യാഞ്ജലി

0
39

 

ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിൻെറ മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പൊതുദർശനം ഒഴിവാക്കി. സംസ്ഥാന സർക്കാറിന് വേണ്ടി വനംമന്ത്രി എ.കെ ശശീന്ദ്രൻ ആദരാഞ്ജലി അർപ്പിച്ചു.

വ്യാഴാഴ്ചയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ എം. ശ്രീജിത്ത് അടക്കം രണ്ടു ജവാൻമാർ വീരമൃത്യു വരിച്ചത്. കോയമ്പത്തൂർ വ്യോമതാവളത്തിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വാളയാർ അതിർത്തിയിൽ എത്തിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ ഒന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.