കുഴൽപണത്തിനു പിന്നാലെ ബാങ്ക് തട്ടിപ്പും ബിജെപി നേതാക്കൾ മുക്കിയത് കോടികൾ

0
14

സംസ്ഥാനത്ത് ഹിന്ദു ബാങ്ക് രൂപീകരിച്ച് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ, ബാങ്ക് രൂപീകരണത്തിന്റെ പരീക്ഷണാർത്ഥം ചെർപ്പുളശേരിയിൽ തുടങ്ങിയ എച്ച് ഡി ബി നിധി ബാങ്കിന്റെ മറവിൽ തട്ടിയത് കോടികൾ. വലിയൊരു വിഭാഗം ബിജെപി നേതാക്കളും പ്രവർത്തകരും പരാതി നൽകിയതോടെയാണ്‌ ബാങ്കിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് കണ്ടെത്തിയത്.