ഇ ഹെൽത്ത് വഴിപ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ്

0
44

ഇ ഹെൽത്ത് വഴി രജിസ്റ്റർ ചെയ്ത പ്രവാസികൾ, വിദേശ യാത്ര നടത്തേണ്ടവർ എന്നിവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജൂലൈ 10,11 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാംപുകൾ വഴി നൽകും. ജില്ലയിൽ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യൽ വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി,

കാഞ്ഞങ്ങാട് ഐഎംഎ ഹാൾ,നീലേശ്വരം താലൂക്ക് ആശുപത്രി കാസർകോഡ് മുനിസിപ്പൽ ടൗൺ ഹാൾ, ഹൊസങ്കടി വ്യാപാരഭവൻ, പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവയാണ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. ഇ ഹെൽത്ത് വഴി റജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് ഏതു വാക്‌സിനേഷൻ കേന്ദ്രത്തിലാണ് എത്തേണ്ടതെന്നുള്ള സന്ദേശം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്ബറിൽ ലഭിക്കും.

ഉടുമ്ബുന്തല എഫ് എച്ച്‌ സി വാക്‌സിനേഷൻ കേന്ദ്രമായി ലഭിച്ചവർ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും ആനന്ദാശ്രമം എഫ്‌എച്ച്‌ സി കേന്ദ്രമായി ലഭിച്ചവർ ഐഎംഎ ഹാൾ കാഞ്ഞങ്ങാടും കാസർകോഡ് ജനറൽ ആശുപത്രി വാക്‌സിനേഷൻ കേന്ദ്രമായി ലഭിച്ചവർ ടൗൺഹാൾ കാസർകോടും സി എച്ച്‌ സി മഞ്ചേശ്വരം കേന്ദ്രമായി ലഭിച്ചവർ ഹൊസങ്കടി വ്യാപാര ഭവനിലുമാണ് വാക്‌സിൻ ലഭിക്കുന്നതിനായി എത്തേണ്ടത്. രജിസ്‌ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്ത ആവശ്യമായ രേഖകളുടെ കോപ്പികൾ വാക്‌സിനേഷൻ കേന്ദ്രത്തിലെ രജിസ്‌ട്രേഷൻ കൗണ്ടറിൽ ഹാജരാക്കണം